തനിയെ

നീ എന്താ എന്നെ വിളിക്കാതെ .. നിനക്ക് ഞാൻ ആരും അല്ലാതെ ആയി എന്ന് എനിക്കറിയാം .. അല്ലെങ്കിൽ ഇത്രയും വർഷങ്ങൾ നീ എന്നോട് സംസാരിക്കാതെ ഇരിക്കില്ലലോ.നീ ഇടക്ക് എങ്കിലും എന്നെ ഓർക്കാറുണ്ടോ ?നമ്മുക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് എനിക്കു ഇന്നും അറിയില്ല. ഒരു സുപ്രഭാത്തിൽ നീ എന്നേയ്ക്കുമായി അകലം പാലിച്ചു തുടങ്ങി എന്തിനു ഏതിന് എന്ന് ഞാൻ ചോദിച്ചതുമില്ല ....



നിന്നെയുമായി പങ്കിട്ടു നിമിഷങ്ങൾ ഞാൻ അതീവ സന്തോഷവതി ആയിരുന്നു. നീയും ആയിരുന്നു എന്നാണ് എന്റെ വിശ്വാസം .. പിന്നെ എന്തിനു ആ സന്തോഷം നീ വേണ്ട എന്ന് വച്ചു എന്നറിയില്ല...

നിനക്ക് ഇഷ്ടമുള്ള പാട്ടു കേൾക്കുമ്പോൾ .. നിനക്ക് ഇഷ്ടമുള്ള ഭക്ഷണം കാണുമ്പോൾ.... അപ്പോഴൊക്കെ ഞാൻ നിന്നെ ഓർക്കാറുണ്ട് ....


പിന്നെയും ഓർക്കാറുണ്ട് ഞാൻ തനിച്ചായി പോയി എന്ന് തോന്നുന്ന നിമിഷങ്ങളിൽ , എനിക്കു ഒരു കൂട്ടുകാരന്റെ അഭാവം അനുഭവപ്പെടുമ്പോൾ .... നല്ല കഥകൾ വായിക്കുമ്പോൾ .... എപ്പോഴും എന്ന് ഞാൻ ഒരിക്കലും പറയില്ല പക്ഷെ പലപ്പോഴായി ... വെറുതെ ഇരിക്കുമ്പോൾ, ചുമ്മാ കണ്ണാടി നോക്കി നിൽകുമ്പോൾ...വെറുതെ നടക്കുമ്പോൾ, പാട്ടുകേൾകുമ്പോൾ ,ഭക്ഷണം പാകം ചെയുമ്പോൾ, രാത്രിയുടെ യാമങ്ങളിൽ നിലാവിൽ നോക്കി നിൽകുമ്പോൾ  അങ്ങനെ പലപ്പോഴായി ... ഇതിനിടയിൽ എല്ലാം നീ എന്തിനു വെറുതെ വന്നു പോവുന്നു.... 



നീയും ഇതുപോല്ലേ ഓർക്കുന്നുവോ ... അതോ ഞാൻ മാത്രമോ? നിൻറെ ഉത്തരത്തിനായി ഞാൻ കാത്തിരിക്കുന്നു.



--ആമി--

Comments