ഗന്ധർവ്വൻ - 1

 പണ്ട് അമ്മമ്മ പറഞ്ഞ കഥകളിൽ എവിടെയൊക്കെയോ ഗന്ധർവനും ഒടിയനും  എല്ലാം ഉണ്ടായിരുന്നു. സന്ധ്യ സമയത്തു മുറ്റത്തേക്കു ഇറങ്ങുമ്പോൾ പറയും ഗന്ധര്വന്മാർ ഇറങ്ങി നടക്കുന്ന സമയമാണ് പുറത്തേക്കു ഇറങ്ങരുത് . അതുപോല്ലേ വീടിനു ചുറ്റും നടക്കാനുള്ള വഴി ഉണ്ടാവും രാത്രി കാലങ്ങളിൽ ബ്രഹ്മരക്ഷസുകൾക്കു നടക്കാൻ വേണ്ടിയാണു എന്ന് ചൊല്ല്. വേറെ ഒന്നിനോടും ഇഷ്ടം തോന്നിയിട്ടില്ലെങ്കിലും ഗന്ധർവനോട് എന്തോ ഭയങ്കര ഒരു ഇഷ്ടം എനിക്കു പണ്ട് തൊട്ടേ തോന്നിയിട്ടുണ്ട് . പല പല കഥകൾ അമ്മമ്മ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും അതിൽ ഒന്ന് രണ്ടു കഥകൾ എന്റെ പ്രിയപ്പെട്ടതാണ് .

പണ്ട് പദമനാഭസ്വാമി ക്ഷേത്രത്തിനടുത്തു ഒരു ഇല്ലം ഉണ്ടായിരുന്നു. ആ മനയില്ലെ കാരണവർക്ക് മൂന്ന് പെണ്മക്കൾ ഉണ്ടായിരുന്നു. മൂത്തമകൾ ആയിരുന്നു ദേവകി . ദേവകിയുടെ ബുദ്ധിയും സമർഥ്യവും വളരെ പ്രസിദ്ധമായിരുന്നു എന്നുമാത്രമല്ല നാട്യകലകളിലും ചിത്രരചനിയിലും അതീവ വിദഗ്ധ ആയിരുന്നു.  



ഒരിക്കൽ ദേവകി തന്റെ സങ്കല്പത്തിൽ ഉള്ള പുരുഷ സങ്കല്പത്തെ വരച്ചു. ആരെയും മോഹിപ്പിക്കുന്ന ജീവൻ തുടിപ്പിക്കുന്ന അഭൗമ സൃഷ്ടി ആയിരുന്നു അത്. കണ്ടമാത്രയിൽ ദേവകിയുടെ മുത്തശ്ശി പറഞ്ഞു ഈ ഒരു സൗന്ദര്യം ഗന്ധർവന്മാർക് മാത്രമേ കാണുകയുള്ളു എന്ന്. പണ്ട് തൊട്ടേ മുത്തശ്ശിയിൽ നിന്നും ഗന്ധർവ കഥകൾ കേട്ട അവൾക്കും അത് തോന്നി. ദിവസങ്ങൾ കഴിഞ്ഞു പോകവേ ദേവകി ഈ ചിത്രത്തിനരികിൽ സമയം ചിവഴിച്ചു പൊന്നു. കേവലം ഒരു ചിത്രം മാത്രമായിരുന്നില്ല അവൾക്കു അത് തൻറെ പ്രാണനായ മാറിയിരുന്നു. 



കാലങ്ങൾ കടന്നു പോകവ ദേവകിയുടെ സഹോദരിമാരുടെ വിവാഹം കഴിഞ്ഞു . മാതാപിതാക്കളും ഇഹലോക വാസം വെടിഞ്ഞു. ദേവകി ആ ഇല്ലത്തു തനിച്ചായി പക്ഷെ ഒരിക്കൽ പോലും ദേവകിക് തനിച്ചായി എന്ന് തോന്നിയില്ല അവൾ ഉറക്കത്തിൽ പോലും ഗന്ധർവ സങ്കല്പത്തിൽ ആയിരുന്നു. ഇല്ലത്തിനു അടുത്ത് താമസിച്ചവർ ദേവകിക് ചിത്തഭ്രമം ബാധിച്ചു എന്ന് പറഞ്ഞു മുറിയിൽ പൂട്ടിയിട്ടു ഇത്രയും വർഷങ്ങൾ കടന്നു പോയിട്ടും ദേവകിക് ജരാനരകൾ ബാധിച്ചില്ല ശരീരത്തിൽ ചുളിവുകളോ വന്നില്ല . 

ഒരിക്കൽ ദേവകി മഴ നോക്കി ഇരിക്കവേ പാലപ്പൂവിന്റെ ഗന്ധം മുറിയിൽ പടർന്നു  ദൂരെ എവിടെയോ നിന്നും അവൾക്കു സംഗീതം കേൾക്കാമായിരുന്നു. അടിച്ചിട്ട മുറി തനിയെ തുറന്നു. അവൾ ഇറങ്ങി പതിയെ നടന്നു . മുത്തശ്ശി പറഞ്ഞു കൊടുത്ത കഥയിലെ നാഗകവിനു സമീപം ഗന്ധർവ കാവിൽ അവൾ എത്തി ചേർന്നു . 



പെട്ടന്നു അതാ പൗർണമി തിങ്കളിൽ നിന്നും അവൾ വരച്ചെടുത്ത രൂപം ഇറങ്ങി വരുന്നു. കണ്ടമാത്രയിൽ അവൾ അനുരാഗ പുളകിതയായി. ആ രാത്രിയിൽ അവർ നാട്യത്തിലും വിനോദങ്ങളിലും ഏർപ്പെട്ടു. എപ്പോഴോ അവർ തങ്ങളുടെ സ്നേഹം കൈമാറുകയും ചെയ്തു.

പിന്നീട് ഒരിക്കലും ദേവകിയെ ആരും കണ്ടിട്ടില്ല.


---ആമി--

Comments