അയലത്തെ അദ്ദേഹം

വീടിന്റെ അയല്പക്കത്തു സുന്ദരൻ ഒരു ചെക്കൻ ഉണ്ടേൽ നമ്മുടെ  അവസ്ഥ ആലോചിച്ചു നോകിയെ. അറിവില്ല പ്രായത്തിൽ അയാളെ ഇമ്പ്രെസ്സ് ചെയ്യാൻ നല്ലപോല്ലേ ശ്രമിക്കും അല്ലെ? ഏതൊരു പെൺകൊടിയും ശ്രമിക്കും എന്നാണ് വിശ്വാസം  അത് പ്രേമവും മണ്കട്ടയും ഒന്നുമല്ല.  ഒരു രസം. എന്നാൽ അങ്ങനെ ഒരു ചെക്കൻ എന്റെ അയല്പക്കത്തു ഉണ്ടായിരുന്നു.  വീടിനു ചുറ്റും  കുറെ ആണ്പിള്ളേര് ഉണ്ടായിരുന്നെങ്കിലും എല്ലാവരുടെയും നോട്ടം അങേരിൽ ആയിരുന്നു. പാവം ബാക്കി ഉള്ളവർക്ക് ആ സമയത്തു വിഷമം ആയി കാണും എന്ന് ഇന്ന് ആലോചിക്കുമ്പോൾ തോന്നാറുണ്ട്. എന്തായാലും അതെല്ലെലോ നമ്മുടെ കഥ 



ഇനി അദ്ദേഹത്തെ ഒന്ന് വര്ണികാം , പണ്ട് ശ്രീകൃഷ്ണൻ പരമ്പരയിലെ ശ്രീകൃഷന്റെ മുഖം. നിഷ്കളങ്കമായ, നുണക്കുഴി ചിരിയുള്ള മുഖം, പക്വമായ സംസാരം, വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോല്ലേ പ്രിയമുള്ളവൻ . എല്ലാവരോടും ഒരുപോല്ലേ സംസാരിക്കുന്നവൻ . ഇത്രയൊക്കെ പോരെ പെൺകുട്ടികൾ വീഴാൻ.എന്ന് കരുതി ഞാൻ വീണു എന്ന് പറഞ്ഞില്ല.


എൻറെ വീടിൻ്റെ മുന്നിൽ ഒരു ഗ്രൗണ്ട് ആണ് . അതുകൊണ്ടു തന്നെ വൈകുനേരങ്ങളിൽ പ്രദേശത്തെ പ്രധാന പയ്യന്മാർ എല്ലാം ബാഡ്മിന്റൺ കളിക്കാൻ വരുമായിരുന്നു. പഠിക്കാൻ ആണ് എന്ന വ്യാജേനെ മുകളിൽ ഉള്ള ബാല്കണിയിൽ ഇരുന്നു വായ്നോട്ടം ആയിരുന്നു പ്രധാന പരിപാടി.അങ്ങനെ വായ്നോട്ടവും സ്വപ്നം കാണാലുമെല്ലാം കൂടി വർഷങ്ങൾ കടന്നു പോയി .



എന്തായാലും നാട്ടിലെ തരുണീമണികൾ എല്ലാം ഒരുപോല്ലേ അദ്ദേഹത്തെ വളക്കാൻ ശ്രമിച്ചപ്പോൾ നമ്മൾ ആ ഭാഗത്തേക്ക് പോയില്ല . നമ്മൾ സ്കൂളും ,ഫ്രണ്ട്സും ഒകെ ആയി ഹാപ്പി ആയി നടന്നു. അങ്ങനെ കോളേജ് പഠനകാലത്തു  ഒരുദിവസം ചേച്ചിയുടെ വീട്ടിൽ നോവൽ എടുക്കാൻ പോയപ്പോൾ  അതാ ഇരിക്കുന്നു നമ്മുടെ ചേട്ടൻ (എന്നേക്കാൾ 4 വയസു മൂത്തതാണ് ) . കണ്ട മാത്രയിൽ 1000 ലഡ്ഡു ഒരുമിച്ചു പൊട്ടി 

പെട്ടന്നാണ് ഞാൻ എന്നെ സ്വയം ഒന്ന് വിലയിരുത്തിയത് , തലയിൽ മുഴുവൻ എണ്ണ . എണ്ണ കാരണം തലയും മുഖവും നല്ല പള പള മിനുങ്ങുന്നു . തല എണ്ണ ഉള്ളത് കൊണ്ട് അമ്മച്ചികെട്ടാണ് കെട്ടിയിരിക്കുന്നത് . മുഖത്തൂടെ എണ്ണ ഒലിച്ചിറങ്ങുണ്ടോ  എന്നൊരു സംശയം .വീട്ടിൽ പണിക്കു നിക്കുന്ന ചേച്ചി പോലും ഇടാൻ മടിക്കുന്ന പാവാട . തുളകളിലൂടെ വേണേൽ കയ്യും കാലും പുറത്തിടാം  . ചുരുക്കി പറഞ്ഞാൽ "പ്രഥമ ദർശന മേം പ്യാർ ഹുവാ " എന്ന് പറയാൻ ഉള്ള എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടു .

എന്തായാലും ഒരു പുളിങ്ങാ ചിരിയുമായി ഞാൻ അവിടെ നിന്നും ചിരിച്ചു പൊന്നു . ഇനി വായ്നോട്ടം പോയിട്ട് തമ്മിൽ കാണുകയേ വേണ്ട എന്നായിരുന്നു പിന്നെ അങ്ങോട്ട് . അയല്പക്കം ആയതുകൊണ്ട് പല ആവർത്തി കണ്ടെങ്കിലും പിന്നീട് കാണാതെ പോല്ലേ ഞാൻ നടന്നു. 


അങ്ങനെ ഒരു ദിവസം കോളേജ് വിട്ടു നടന്നു വരുമ്പോൾ ഉണ്ട്, അദ്ദേഹം ബൈക്കിൽ ചീറി പാഞ്ഞു പോകുന്നു. അല്ലേലും പണ്ട് കാലത്തു പെൺകുട്ടികൾക്ക് ബൈക്കിൽ പോകുന്ന ആൺകുട്ടികൾ ഒരു വീക്നെസ് ആണ് . അടുത്ത ദിവസം കോളേജ് ബസ് ഇറങ്ങിയപ്പോൾ ഉണ്ട് സ്റ്റാൻഡിൽ ബൈക്കിൽ നില്കുന്നു. കണ്ടപ്പോൾ ചിരിച്ചു.  അങ്ങനെ ഇതൊരു പതിവായി വഴികളിലൂടെ ചിരിച്ചു കൊണ്ട് ബൈക്കിൽ പോവുന്നു. സ്‌റ്റോപ്പിൽ കാത്തു നില്കുന്നു എന്നുപറയണ്ട പ്രേമം തളിർത്തു പൂവിടാനുള്ള എല്ലാ അവസരങ്ങളും വന്നു ചേർന്നു ..




അങ്ങനെ ഒരു ദിവസം കോളേജിൽ നിന്നും വരുമ്പോൾ വീട് എത്താറായിട്ടും അദ്ദേഹത്തെ കാണാൻ ഇല്ലലോ എന്ന  മനോ വിഷമത്തിൽ നടന്നു വരുമ്പോൾ പെട്ടന്നു  ചീറി പാഞ്ഞു  ബൈക്ക് പുറകെ വന്നു മുന്നിൽ നിന്നു .

.




ഊഹിക്കാമെല്ലോ സിനിമാസ്റ്റൈലിൽ നായകൻ വന്നു.... വന്നു നിർത്തിയ ഉടനെ പോക്കറ്റിൽ നിന്നും ഒരു മിട്ടായി എടുത്തു തന്നു . ഇതിൽപരം പരാമനാദം വേറെ എന്ത് വേണം . വീണ്ടും 1000 ലഡ്ഡു പൊട്ടി 


അങ്ങനെ ഒരു  അവസരം കിട്ടി സംസാരിക്കാൻ ആയി തുടങ്ങിയപ്പോൾ പെട്ടന് ഒരു വിളി 


"അമ്മു എന്താ ഇവിടെ " . 


തൊട്ടപ്പുറത്തെ വീട്ടിലെ ആന്റി ആണ്. ഞങ്ങൾ 2  പേരെയും  മാറി മാറി നോക്കിയിട്ടു പറഞ്ഞു


 "അമ്മു വരല്ലേ ? ആളുകൾ കണ്ടാൽ ഇനി അതും ഇതും പറഞ്ഞു തുടങ്ങും "


പൊട്ടിയ ലഡുകൾ എല്ലാം തിരിച്ചു ഒട്ടി. കഥ ശുഭം 



--ആമി--

Comments

Post a Comment