നാഗവല്ലി

കുട്ടികാലം തൊട്ടു ഞാൻ ആരാധിച്ചിരുന്ന ഒരു കഥാപാത്രം ആണ് നാഗവല്ലി. മണിച്ചിത്രത്താഴ്‌ ഇറങ്ങുമ്പോൾ എൻറെ പ്രായം 7 വയസാണ് . പക്ഷെ എപ്പോൾ തൊട്ടാണ് ഞാൻ നാഗവല്ലിയെ ആരാധിക്കാൻ തുടങ്ങിയത് എന്ന് അറിയില്ല. ഇന്നും നാഗവല്ലിയെ പറ്റി ആരെങ്കിലും പറയുമ്പോൾ ഞാൻ കാതോർത്തു ഇരിക്കാറുമുണ്ട് . ആദ്യം ഒരു കെട്ടുകഥ എന്ന് വിചാരിച്ചെങ്കിലും പിന്നീടാണ് നാഗവല്ലിയും കാരണവരും ഒകെ ജീവിച്ചിരുന്നു എന്ന് മനസിലാക്കിയത് .



എനിക്ക് എന്റെ കുട്ടിക്കാലത്തു ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഒരു മുഖമായിരുന്നു നാഗവല്ലിയുടേത് .ഒരുപക്ഷെ പ്രണയച്ചിരിന്നിരികം . അങ്ങനെ ഒരു ആൾ എവിടെ എങ്കിലും ജീവിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . 


നാഗവല്ലി എന്തുകൊണ്ടാണ്  ആഹരി   രാഗത്തെ പ്രണയിച്ചത് എന്ന് ആലോചിട്ടുണ്ടോ? ദരിദ്ര കുടുംബത്തിൽ ജനിച്ച നൃത്തത്തെ മാത്രം സ്നേഹിച്ച വന്നതായിരുന്നു നാഗവലി.  വർഷങ്ങൾക് മുന്നേ തെക്കിനിയിൽ വെച്ച് നാഗവല്ലിയെ  വെട്ടിക്കൊന്നപ്പോൾ കുറച്ചു വെള്ളം കുടിക്കാൻ ചോദിച്ചുവെത്രെ . അന്ന് വെള്ളത്തിന് പകരം നാഗവല്ലിയുടെ  സ്വന്തം ചോരയാണ് കുടിക്കാൻ കൊടുത്തതു  . നാഗവല്ലി ആദ്യമായ് വിശപ്പിന്റെ മധുരം അറിയുന്നത് മരണത്തിനു തൊട്ടു മുന്നേ ആയിരുന്നു . പണ്ട് കാലത്തു ആഹരി രാഗം ആലപിക്കുന്നവർക് അന്നം കിട്ടില്ല എന്നായിരുന്നു ചൊല്ല്  . ദരിദ്രമായിരുന്ന ഒരു രാഗമായിരുന്നു ആഹരി  . ആഹരി രാഗം ആലപിക്കുന്നവർക് ഒരു വികാരമേ ഉണ്ടായിരുന്നുള്ളു വിശപ്പ്. ഇവിടെ നാഗവല്ലികും പ്രതികാരത്തിന്റെ വിശപ്പ്  മാത്രമായിരുന്നു ഉണ്ടായിരുന്നുനത് .



തെക്കിനിയിലെ തമിഴത്തി , രാമനാഥന്റെ കാമുകി, സുന്ദരി ആയ ആട്ടക്കരി അവളോട് എന്നും ആരാധന മാത്രം . ശങ്കര ഭരണത്തിൽ നാഗവലിക് വേണ്ടി ചിട്ടപ്പെടുത്തിയ മനോഹരമായ വരികൾ ആണ് " ഒരു മുറൈ വന്ത് പാർത്തയാ ...." ഇതുകേള്കുമ്പോൾ നമ്മുക്ക് നാഗവലി അടുത്ത് വന്നിരിക്കുന്ന ഒരു അനുഭൂതി അല്ലെ ?


---ആമി-

Comments

Post a Comment