നഷ്ട പ്രണയം

 ഓർമകളിൽ എന്നും നീ മാത്രമാണ് ഉള്ളത്. അതുകൊണ്ടായിരികം ഒരുപക്ഷെ വർഷങ്ങൾ കടന്നു പോയിട്ടും ഞാൻ ശ്വസിക്കുന്ന ശ്വാസത്തിലും കാണുന്ന കാഴ്ചകളിലും എല്ലാം നീ മാത്രമുള്ളത്. വർഷങ്ങൾക് ശേഷമുള്ള കണ്ടുമുട്ടൽ 

. അവന്റെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞു ചിരിക്കണോ അതോ മനസിന്റെ വേദന മറക്കണോ എന്ന ഭാവം 

അവൻ പറഞ്ഞു "ഒന്ന് മിണ്ടണം". അവനോടു സംസാരിക്കാൻ കൊതിക്കാത്ത നാളുകൾ ഇല്ല . അതുകൊണ്ടു തന്നെ കേട്ടമത്രയിൽ ഒന്ന് മൂളി "മമ്മ" 



"ഒരിക്കൽ നിന്നെ എനിക്ക് നഷ്ടപ്പെട്ടു .. ഇനിയും നഷ്ടപെടുമല്ലേ "


"മമ്മ "


"നിന്നോട് എനിക്ക് എന്തിനില്ലാത്ത ലഹരി ആയിരുന്നു."


"എന്തിനു? എന്ത് ലഹരി ?"


"നഷ്ടപ്പെടില്ല! ആ വിശ്വാസത്തിനു ഒരു ലഹരി ഉണ്ട്  "


"നീ എപോഴെകിലും എന്നെ മിസ് ചെയ്തിട്ടുണ്ടോ?"



അവൻ മനസ്സിൽ പറഞ്ഞു പഠിപ്പിച്ച നുണകൾ എല്ലാം ഓർത്തെടുത്തു അവള് ജോലി തിരക്കിൽ ആയിരിക്കും. കൂട്ടുകാരുമായി പുറത്തു പോയിരിക്കും. അവളുടെ ഫോൺ കേടുവന്നിരിക്കും അങ്ങനെ പലതും എന്നിട്ടു  പറഞ്ഞു  "ഇല്ല"


"ഒരിക്കലും ചേർത്ത് നിർത്തില്ലാനറിയാം .. ചേർന്നു നിൽക്കില്ലെന്നും .. അരികിലേക്ക് പറന്നു വരില്ല എന്നും"


"ഒരിക്കൽ കൂടി പറയുമോ"?


""എന്തിനു"


" ചില നേരങ്ങളിൽ മനസ് തളരുന്ന നേരത്തു നിന്നിലേക്ക് മാത്രമായ ചേർന്ന് ഇരിക്കാൻ മനസ് കൊതിച്ചു പോവും ....ആ നിമിഷങ്ങളിലേക്കു വെറുതെ ഓർക്കാൻ.. നീ എപ്പോഴെങ്കിലും എന്നെ മിസ്സ് ചെയ്തിട്ടുണ്ടോ?"


"വെൻ  ഐ മിസ് യു..  ഐ റീഡ് അവർ ഓൾഡ് കോൺവെർസേഷൻ .. ആൻഡ്.. സ്‌മൈൽ ലൈക് ആൻ ഇഡിയറ്റ് ! ദെൻ എഗൈൻ  ഐ മിസ് യു മോർ "

--ആമി--

Comments