അമ്മ !

 ഒരു 'അമ്മ ആയ ശേഷം ഏകദേശം ഒരു വര്ഷമെകിലും എടുക്കും നമ്മുടെ ദേഹം പഴയ പോല്ലേ ആവാൻ . (പക്ഷെ എനിക്കു ആയില്ല കാരണം പ്രസവത്തിന്റെ കൂടെ ബോണസ് ആയി പ്രേമേഹം കിട്ടി ) അതുപോല്ലേ ഒരുപക്ഷെ വർഷങ്ങൾ തന്നെ വേണ്ടി വരും മാനസികമായ എല്ലാത്തിനോടും പൊരുത്തപെടാൻ. ( ഈ 4 വർഷമായി ഇപ്പോഴും ഞാൻ പൊരുത്തപ്പെട്ടില്ല )



 പലപ്പോഴും ഒരു അമ്മക്ക് അവളെ പോലും മനസിലാകാൻ പറ്റാത്ത സഹിച്ചര്യങ്ങൾ ഉണ്ടാകും. പണ്ട് കാലത്തു കൂട്ടുകുടുംബം  ആയതുകൊണ്ട് തന്നെ അവൾക്കു എപ്പോഴെങ്കിലും വിശ്രമവേളകൾ കിട്ടും. എന്നാൽ ഇന്നത്തെ അണുകുടുംബത്തിൽ വീട്ടിലെ ജോലികളും കുട്ടിയുടെ കാര്യവും, ഇനി  ജോലിക്കു പോവുന്ന അമ്മയും കൂടി ആണെങ്കിൽ അവളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ . 


അവൾക്കു അവളെ തന്നെ നഷ്ടപ്പട്ടു എന്നൊരു തോന്നൽ, എല്ലാത്തിനോടും ദേഷ്യവും സങ്കടം . തന്റെ വ്യക്തിത്വം തന്നെ അടിയറ വെച്ച പോല്ലേ . അവൾ എല്ലായിടത്തും പൊരുതാൻ  ശ്രമിക്കുന്ന പോല്ലേ ഉണ്ടായിരിക്കും . ജീവിതം വേറെ എങോ കൈവിട്ടു പോവുന്ന പോല്ലേ തോന്നിയേക്കാം. കാരണങ്ങൾ ഒന്നുമില്ലാതെ കരഞ്ഞേക്കം ദേഷ്യപ്പെട്ടു എന്നും വരാം , എല്ലാത്തിലും കുറ്റം കണ്ടത്തിയെകാം ,ഒന്നിലും സന്തോഷം കണ്ടെത്താത്ത പോയേക്കാം .



അപ്പോഴും അവൾ അവളിലെ പുതിയതിനെ ഇഷ്ടപ്പെടാനും സ്നേഹിക്കാനും  ശ്രമിച്ചു കൊണ്ടിരിക്കുയാണ് ഈ സമയത്തു അവൾക്ക് താങ്ങായി കൂടെ ഇരിക്കൂ . അവൾക്കു ശക്തയായി തിരിച്ചു വരാൻ കഴിയട്ടെ !


--ആമി--

Comments

Post a Comment