Scene 1: സ്വപ്നം കോർത്ത് നല്കിയ വാഗ്ദാനം
ഒരു കുടുംബ വീഡിയോ കാൾ
നാത്തൂൻ : അമ്മിണി ചേച്ചി അടുത്ത മാസം UK വരുമ്പോൾ ഞാൻ നിന്നെ ഒരു അടിപൊളി സ്ഥലത്തു കൊണ്ട് പോകാം. ഇവിടെ ഒരു കിടിലൻ സ്പാ ഉണ്ട് . ഞാൻ നിന്നെ അവിടെ കൊണ്ട് പോവാം ലണ്ടനിൽ suuuper relaxing ആയിരിക്കും "
അമ്മിണികുട്ടിയുടെ കണ്ണുകൾ തിളങ്ങി മറിഞ്ഞു
" എൻറെ ദൈവമേ ലണ്ടനിൽ സ്പാ . എനിക്കും Jennifer Lopez പോലെ ഒരു ഫേഷ്യൽ ... ആ സൗന്ദര്യം ... ഹായ് "
അമ്മിണികുട്ടിയുടെ മനസ്സിൽ ലഡു പൊട്ടാൻ തുടങ്ങി , hot stones, rose petals, cucumber slices കണ്ണിൽ പിന്നിൽ ബ്രിട്ടൻ തണുപ്പ് ഇളകിയെത്തുന്നു… എല്ലാം ഒറ്റസംഗീതം പോലെ, ഏഷ്യാനെറ്റ് സീരിയലിന്റെ പശ്ചാത്തല സംഗീതം പോലെ മെല്ലെ…
Scene 2: ആഗമനം
അങ്ങനെ ആ സുദിനം വന്നെത്തി . അമ്മിണികുട്ടി ലണ്ടനിൽ എത്തി . വന്നു ഒന്ന് ഉറങ്ങിയേ ശേഷം നാത്തൂനോടായി പറഞ്ഞു "ദേഹം ആസകലം ഒരു വേദന ഏതേലും സ്പാ പോയാൽ ശെരി ആകാമായിരുന്നു "
അങ്ങനെ അപ്പോൾ തന്നെ സ്പാ പോവാം എന്ന ധാരണയിൽ അമ്മിണികുട്ടി അണിഞ്ഞു ഒരുങ്ങി വന്നു . ഒരു 3 sweaters , ഒരു shawl പിന്നെ ഒരു ear muffs , അമ്മിണികുട്ടിയുടെ ധാരണയിൽ ലണ്ടൻ എപ്പോഴും - 30 degrees ആണ് .
നാത്തൂൻ : " ചേച്ചി , ഇന്ന് നമ്മൾ പോകുവാൻ പോവുന്നത് ഒരു സൂപ്പർ ഫാൻസി റീലാസേഷൻ സ്പാ യിൽ ആണ്
അമ്മിണികുട്ടി " ഓ വേണ്ടായിരുന്നു. പിന്നെ നിനക്ക് നിർബന്ധം ആയത്കൊണ്ട് പോവാം . നല്ല ഒരു റീലാസേഷൻ വേണം കുറെ നേരം ഫ്ലൈറ്റിൽ ഒരു ഇരുപ്പു ഇരുന്നതല്ലേ "
Scene 3: പ്രധാന സന്ദേശം
നാത്തൂൻ: "ചേച്ചി എനിക്കൊരു ബാഗ് കൂടി നോക്കണം "
മനസിലെ മനസോടെ അമ്മിണികുട്ടി മൂളി
അങ്ങനെ അവർ ഒരു വലിയ ഷോപ്പിംഗ് മാളിൽ എത്തി . ചുറ്റും നോക്കിയപ്പോൾ Gucci, Zara, Starbucks, "ഓ ഈ സ്പാ എന്തായാലും 7 സ്റ്റാർ തന്നെ. എല്ലാം നല്ല ഡ്രസ്സ് തന്നെ ഞാൻ ഇട്ടിരിക്കുന്നത് "
നാത്തൂൻ നടത്തത്തിനിടയിൽ ഒരു കോയിൻ ഓപ്പറേറ്റ് ചെയർ അടുത്ത് നിന്നു .
എന്നിട്ടു പറഞ്ഞു "Here it is! British massage experience! Sit down chechi!"
അമ്മിണികുട്ടി ആകെ വണ്ടർ അടിച്ചു നിന്നു :
" അല്ല .. ഹ്മ്മ് .. ഹാ .. ഇത് ചെയർ അല്ലെ?"
നാത്തൂൻ :" അയ്യോ ചേച്ചി , ഇതാണ് ലേറ്റസ്റ്റ് Full body vibration technology! UK innovation! Sit down and FEEL the magic!"
അമ്മിണികുട്ടി എന്താ നടക്കുന്നത് എന്ന് മനസിലാവും മുന്നേ നാത്തൂൻ അമ്മിണികുട്ടിയെ ചെയറിൽ ഇരുത്തി £2 ഇട്ടു .
പൈസ ഇട്ടതും ചെയർ "ബിസ്സ്സ്സ് സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്"
ചെയർ ഒരു ഭൂമി കുലുക്കം പോല്ലേ കിടന്നു ചാടി. അമ്മിണികുട്ടിക് എവിടെന്നൊക്കെയോ ഇടി കിട്ടുന്നുണ്ട് നടുവിൽ ചപ്പാത്തി കോലായി ഉരുട്ടുന്നുണ്ട് . ഇടയ്ക്കു പറയാൻ പറ്റാത്ത മർമങ്ങളിൽ ഇടിയും . ഇതിനിടയിൽ അമ്മിണികുട്ടി പോലും അറിയാതെ shawl പറന്നു പോയി. സെറ്റ് ചെയ്തു വെച്ച മുടി ഷോക്ക് അടിച്ചു നിൽക്കുന്നുണ്ട് ... മുഖഭാവനകളിൽ പല പല ഭാവങ്ങൾ മിന്നി മറിഞ്ഞു
അമ്മിണികുട്ടി അലറി വിളിച്ചു പറഞ്ഞു " സ്പാ ചെയുന്ന മുന്നേ CPR തരും എന്ന് പറഞ്ഞില്ലെലോ
നടന്നു പോകുന്നവർ എല്ലാവരും എന്തോ ഒരു മെഡിക്കൽ എമർജൻസി അവിടെ ഉണ്ട് എന്ന് തോന്നി
Scene 4: ഫലപ്രതിഫലം
സെക്യൂരിറ്റി ചേട്ടൻ ഓടി വന്നു "Madam, are you okay? Should we call ambulance?"
അമ്മിണികുട്ടി (വൈബ്രേറ്റ് ചെയ്തുകൊണ്ട് തന്നെ ) " വേണ്ട മോനെ ... ഇതാണ് ഇവിടെ ലണ്ടൻ സ്പാ അല്ലെ ..."
നാത്തൂൻ അമ്മിണികുട്ടിക് ഒരു ചെറിയ കുപ്പി വെള്ളം കുടിക്കാൻ കൊടുത്തിട്ടു പറഞ്ഞു "Relax chechi. I’ll take you to Nando’s now. That’s a chicken spa for your stomach!"
Final Scene: തിരിച്ച് കേരളത്തിൽ
അമ്മിണികുട്ടി ഇപ്പോൾ നാട്ടിൽ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആണ്
"ലണ്ടനിൽ സ്പാ ചെയ്ത പെണ്ണ് "
അത് മാത്രമല്ല അമ്മിണികുട്ടി വീട്ടിൽ തന്നെ ഒരു British മസ്സാജ് At Home തുടങ്ങി - ഒരു recliner ചെയറും . ഒരു pressure cooker വൈബ്രേഷന് വേണ്ടി താഴെയും വെച്ചു
--ആമി --
Comments
Post a Comment